ലൂയിസ് ബ്രയില്ലിയുടെ ജന്മദിനമായ ജനുവരി 4 ന് നടക്കുന്ന ബ്രയില്ലിദിന ആഘോഷങ്ങളുടെ ഭാഗമായി കേരള ഫെഡറേഷൻ ഓഫ് ബ്ലൈന്റ് യൂത്ത് ഫോറം നടത്തുന്ന “അന്ധക്ഷേമ പക്ഷാചരണത്തിന്റെ” സംസ്ഥാനതല ഉദ്ഘാടനം കൊരംബയിൽ അഹമ്മദ്‌ ഹാജി മെമ്മോറിയൽ യൂനിറ്റി വിമൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഡിപാർട്ട്മെന്റ്ന്റെ സഹകരണത്തോടെ കോളേജിൽ വെച്ച് നടത്തി. കോളേജ് പ്രിൻസിപ്പാൾ Dr.സി.സൈദലവി സാർ ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടർ സയൻസ് ഡിപാർട്ട്മെന്റ് അസിസ്റ്റന്റ്‌ പ്രൊഫസർ ഹാരിസ് ഉമ്മത്ത്‌ സ്വാഗതവും, കേരള ഫെഡറേഷൻ ഓഫ് ബ്ലൈന്റ് യൂത്ത് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് (GVHSS പെരിങ്ങളം) ലൂയിസ് ബ്രയില്ലി അനുസ്മരണ പ്രഭാഷണവും നടത്തി. കേരള ഫെഡറേഷൻ ഓഫ് ബ്ലൈന്റ് യൂത്ത് ഫോറം സംസ്ഥാനജനറൽ സെക്രട്ടറി സുധീർ (GUPS വീമ്പൂർ) അന്ധർക്കായുള്ള ഉപകരണങ്ങളുടെ ഡെമോണ്‍സ്ട്രേഷനും നടത്തി. കമ്പ്യൂട്ടർ സയൻസ് ഡിപാർട്ട്മെന്റ് അസിസ്റ്റന്റ്‌ പ്രൊഫസർമാരായ ഷിഹാബുൽ ഹഖ് എം., ഷമീമ പി.ടി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കമ്പ്യൂട്ടർ സയൻസ് ഡിപാർട്ട്മെന്റ് മേധാവി അസിസ്റ്റന്റ്‌ പ്രൊഫസർ റാഹിബ്. ബി. പ്രോഗ്രാം നിയന്ത്രിച്ചു.