കേരള പോലീസും മോട്ടോർ വാഹനവകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക് ബോധവൽക്കരണ ഡോക്യുമെന്റി പ്രദർശനം എൻ.എസ്.എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ മഞ്ചേരി കെ.എ.എച്ച്.എം. യൂണിറ്റി വിമൻസ് കോളേജിൽ നടന്നു.പ്രിൻസിപ്പാൾ ഡോ.മുഹമ്മദ് ബഷീർ ഉമ്മത്തൂർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഡോ.വി.ഹിക്മത്തുല്ല സ്വാഗതം പറഞ്ഞു. ലളിതമായ കാർട്ടൂൺ വീഡിയോകളിലൂടെയും ഉദ്യോഗസ്ഥരുടെ അഭിമുഖങ്ങളിലൂടെയും റോഡ് സുരക്ഷയെക്കുറിച്ചും വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഡോക്യുമെന്ററിയിൽ അവതരിപ്പിച്ചു. പരിപാടിയിൽ ഫാത്തിമ ഫിദ ടി നന്ദി പറഞ്ഞു.