പെൺകുട്ടികൾ എല്ലാ മേഖലയിലും കഴിവ് തെളിയിക്കുന്നു . പ്രൊ. വൈസ് ചാൻസലർ
മഞ്ചേരി: അക്കാദമിക മികവുകൾ പ്രകടിപ്പിക്കുന്നവരും കഴിവുറ്റ പ്രൊഫഷണലുകളും കൂടുതലും ഇന്ന് പെൺകുട്ടികളാണ്.ബഹുവിധ നൈപുണികൾ പ്രകടിപ്പിക്കുന്ന പെൺകുട്ടികൾ ഇന്ന് ഇന്ത്യയിലും പുറത്തും അക്കാദമിക സ്ഥാപനങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഇത്തരം നേട്ടങ്ങൾ ക്കു പിന്നിൽ യൂണിറ്റി പോലുള്ള സ്ഥാപനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കാലിക്കറ്റ് സർവകലാശാല പ്രോ. വൈസ് ചാൻസലർ ഡോ. എം. നാസർ അഭിപ്രായപ്പെട്ടു. മഞ്ചേരി കൊരമ്പയിൽ അഹമ്മദ് ഹാജി സ്മാരക യൂണിറ്റി വനിതാ കോളേജിൽ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കോളേജിലെ സി.എച്ച്.ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ.മുഹമ്മദ് ബഷീർ ഉമ്മത്തൂർ അധ്യക്ഷനായിരുന്നു ഡോ. ഷാഹിന മോൾ എ കെ, (ഐക്യൂഎസി കോ-ഓർഡിനേറ്റർ)സ്വാഗതം പറഞ്ഞു. . മാനേജ്‌മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ എം.എൽ.എ.അഡ്വ. യു എ ലത്തീഫ്, മാനേജർ എഞ്ചിനീയർ ഒ. അബ്ദുൽ അലി, മാനേജ്‌മെന്റ് കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി മുഹമ്മദ് എന്ന നാണി എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കുള്ള അവാർഡുകൾ പ്രോ. വൈസ് ചാൻസലർ വിതരണം ചെയ്തു. ബിരുദധാരികളെ പ്രതിനിധീകരിച്ച് അമീന പറയങ്ങാട്ട് (യു.ജി ) , അഞ്ജു വി.പി (പി.ജി) എന്നിവരും രക്ഷിതാക്കളെ പ്രതിനിധീകരിച്ച് ആഷിഖ് എടക്കരയും സംസാരിച്ചു. കോ-ഓർഡിനേറ്റർ ഡോ. ദീപ കെ നന്ദി പറഞ്ഞു.