യൂനിറ്റിയിൽ കാമ്പസ് കണക്റ്റ് പ്രോഗ്രാം

യൂനിറ്റിയിൽ കാമ്പസ് കണക്റ്റ് പ്രോഗ്രാം

നറുകര: മഞ്ചേരി കൊരമ്പയിൽ അഹമ്മദ് ഹാജി മെമ്മോറിയൽ യൂണിറ്റി വിമൺസ് കോളേജിൽ 2024-25 അക്കാദമിക വർഷത്തിൽ നാലു വർഷ ബിരുദ പ്രോഗ്രാമിന് അഡ്മിഷൻ എടുത്ത വിദ്യാർത്ഥിനികൾക്ക് ഐ.ക്യു എ.സി. യുടെ നേതൃത്വത്തിൽ ‘കാമ്പസ് കണക്റ്റ്’ എന്ന പേരിൽ ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രോഗ്രാമിൻ്റെ ഉദ്ഘാടനം കോഴിക്കോട് ഫറൂഖ് ട്രെയ്നിംഗ് കോളേജ് മലയാളവിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. മുഹമ്മദ് ഷരീഫ് നിർവ്വഹിച്ചു. കാമ്പസിൽ വെച്ച് സ്വന്തം ആഗ്രഹങ്ങൾ നിർമ്മിക്കുകയും പരിപോഷിപ്പികയും ചെയ്തുകൊണ്ട് സമൂഹത്തിന് സംഭാവന നൽകുന്നവരായി മാറാൻ ശ്രമിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥിനികളെ ഓർമ്മിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ: മുഹമ്മദ് ബഷീർ ഉമ്മത്തൂർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ എഞ്ചിനീയർ ഒ. അബ്ദുൽ അലി, നോൺ ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധി ശ്രീ. ആദം തന്നാരി, യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ ഷിറിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. ഐ. ക്യു. എ.സി. കോർഡിനേറ്റർ ഡോ:ഷാഹിന മോൾ എ. കെ. സ്വാഗതവും, എഫ്. വൈ.യു.ജി.പി. കോർഡിനേറ്റർ ഷബീർ മോൻ എം നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന വ്യക്തിത്വ വികാസ പരിശീലന സെഷനും ഡോ:ഷരീഫ് നേതൃത്വം നൽകി. കാമ്പസിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചുംവിദ്യാർത്ഥിനികൾക്കുള്ള വിവിധ തരം സേവനങ്ങളെക്കുറിച്ചുo, കാരിയറിനെക്കുറിച്ചുമുള്ള സെഷനുകൾ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.

 

Unable to display PDF file. Download instead.