കൊരമ്പയിൽ അഹമ്മദ് ഹാജി മെമ്മോറിയൽ യൂണിറ്റി വുമൺസ് കോളേജിൽ എയ്ഡഡ് വിഭാഗത്തിൽ കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, സുവോളജി, ഹിസ്റ്ററി ആൻഡ് വെസ്റ്റേഷൻ സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്, അറബിക്, ഹിന്ദി, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുകൾ ഉണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് രണ്ടിന് മുമ്പ് unitywomenscollege.ac.in എന്ന കോളേജ് വെബ്സൈറ്റിൽ ലഭ്യമായ രജിസ്ട്രേഷൻ ഫോമിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.ഇന്റർവ്യൂ തീയതി ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി അറിയിക്കുന്നതായിരിക്കും. എന്ന് പ്രിൻസിപ്പാൾ.
"*" indicates required fields