College Union Meridia – Arts Festival – “Thakara 2023-24”
College Union Fine Arts Festival at K.A. H. M. Unity Women’s College, Manjeri, named as “Thakara” was conducted on February 26th and 27th, 2024. The Fine Arts was inaugurated by Ms. C.H. Mariyath, (motivational speaker, writer and employee at Calicut University) on December 8th, 2024. The inauguration was followed by various off stage items. The stage events conducted on February 26th and 27th included individual as well as group items. The events were staged in two venues – C.H. Auditorium and Azadi Square. Students were grouped into five houses – Emerald, Saphire, Coral, Ruby and Diamond which triggered a spirit of competition among them. Day One witnessed around 13 events spread over the two venues including Mohiniyattam, Folk Song, Ganamela, Bharathanatyam, Oppana, Folk Dance-single, Duffmuttu, Thiruvathira, Folk Dance – group, Western music, Light Music, Mappilapattu and Kathaprasangam. 22 events : Mono Act, Indian Group song, Patriotic song, Vattappattu, Mappilappatu – group, Malayalam Drama, Margamkali, Mimicry, Skit, Western Music, Kolkkali, Recitation (Malayalam, English, Tamil, Hindi, Urdu and Arabic), Elocution- Malayalam and English were conducted during the second day. The Arts fest indeed gave an impetus for the students to realise their own potentials. The entire programme was coordinated by the College Union – Meridia – with the support of Fine Arts Secretary Mr. Sidhique P., Dr. Thasnim P. and student secretary Ms. Mubashira. The creativity of the students was on display during the Arts fest and it culminated by inculcating the students with a spirit of camaraderie and team spirit.
മെറിഡിയ കോളേജ് യൂണിയൻ – കലോത്സവം – “തകര 2023-24”
മഞ്ചേരി,കെ.എ.എച്ച്.എം. യൂണിറ്റി വനിതാ കോളേജ്, നടത്തിയ കോളേജ് യൂണിയൻ കലോത്സവം “തകര” 2024 ഫെബ്രുവരി 26, 27 തീയതികളിൽ വിജയകരമായി അരങ്ങേറി. 2024 ഡിസംബർ 8 ന് മോട്ടിവേറ്ററും എഴുത്തുകാരിയുമായ സി.എച്ച്. മാരിയത്ത് ഉദ്ഘാടനം ചെയ്തതിനെ തുടർന്ന് സ്റ്റേജിതര മൽസരങ്ങൾ ആരംഭിച്ചു. ഫെബ്രുവരി 26, 27 തീയതികളിൽ സ്റ്റേജിനങ്ങളിലെ വ്യക്തിഗത – ഗ്രൂപ്പ് മൽസരങ്ങൾ അരങ്ങേറി. സി.എച്ച്. ഓഡിറ്റോറിയം, ആസാദി സ്ക്വയർ എന്നിവിടങ്ങളിലെ വേദികളിലായാണ് മൽസരങ്ങൾ നടന്നത്.
എമറാൾഡ്, സഫയർ ,കോറൽ , റൂബി, ഡയമണ്ട് എന്നിങ്ങനെ അഞ്ച് ഹൗസുകളായി വിദ്യാർത്ഥികളെ തിരിച്ചിരുന്നു, ഇത് മത്സരബുദ്ധി ഉണർത്തുന്നതിന് സഹായകരമായി.
ഒന്നാം ദിവസം മോഹിനിയാട്ടം, നാടൻ പാട്ട്, ഗാനമേള, ഭരതനാട്യം, ഒപ്പന, നാടോടിനൃത്തം, ദഫ്മുട്ട്, തിരുവാതിര, ലൈറ്റ് മ്യൂസിക്, , കഥാപ്രസംഗം തുടങ്ങിയ പതിമൂന്നോളം ഇനങ്ങൾ അരങ്ങേറി. രണ്ടാം ദിവസം മോണോ ആക്ട്, ഇന്ത്യൻ സംഘ ഗാനം, ദേശഭക്തി ഗാനം, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട് ,മലയാളനാടകം, മാർഗ്ഗംകളി, മിമിക്രി, സ്കിറ്റ്, വെസ്റ്റേൺ മ്യൂസിക്, കോൽക്കളി, പദ്യം ചൊല്ലൽ (മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, ഉറുദു, അറബിക്), പ്രസംഗം – മലയാളം, ഇംഗ്ലീഷ് എന്നീ 22 ഇനങ്ങൾ അരങ്ങേറി. വിദ്യാർത്ഥികളുടെ കഴിവുകൾ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വേദിയായി കലോത്സവം മാറി.
കോളേജ് ഫൈൻ ആർട്സ് ഡയറക്ടർ സിദ്ധീഖ് പി., ഡോ. തസ്നിം പി. എന്നിവരുടെയും മെറിഡിയ കോളേജ് യൂണിയൻ സെക്രട്ടറി മുബഷിറയുടെയും മേൽനോട്ടത്തിൽ ആസൂത്രണം ചെയ്യപ്പെട്ട കലോൽസവം എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി.