മഞ്ചേരി കെ.എ.എച്ച്.എം. യൂണിറ്റി വിമൻസ് കോളേജ് എൻ.എസ്.എസ് യൂനിറ്റുകളുടേയും കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ കാഴ്ചപരിമിതരെക്കുറിച്ചുള്ള അവബോധം നൽകുന്ന സെമിനാർ നടന്നു. കാഴ്ചപരിമിതർ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും അവരോട് പെരുമാറേണ്ട രീതികളെപ്പറ്റിയും ഓഡിയോ ബുക്ക് നിർമിതിയെക്കുറിച്ചും മോട്ടിവേറ്ററും ഐ.ടി. പരിശീലകനുമായ ശിഹാബുദ്ദീൻ കെ.ടി. ക്ലാസെടുത്തു. പ്രിൻസിപ്പാൾ ഡോ.മുഹമ്മദ് ബഷീർ ഉമ്മത്തൂർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കൊമേഴ്സ് വിഭാഗം തലവൻ അബ്ദുർ റസാഖ് ടി.ടി. അധ്യക്ഷനായി. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഡോ.വി.ഹിക്മത്തുല്ല സ്വാഗതം പറഞ്ഞു. കൊമേഴ്സ് അധ്യാപകരായ ഷഹീബ് പി.ടി,യാസിർ യാസീൻ എന്നിവർ സംസാരിച്ചു.